തിരുവനന്തപുരം : ഇനി രാജീവ് ചന്ദ്രശേഖറിന്റെ മുഖത്തിന് ‘ശോഭ’യേറും. ബി.ജെ.പി.......
തൃശൂർ: കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി പുലിനഖം ലോക്കറ്റ് ധരിച്ചെന്ന് ആരോപിച്ച് വനം വകുപ്പ് അന്വേഷണം ആരംഭിച്ചു. ഇതുമായി ബന്ധപ്പെട്ട പരാതിയിൽ മൊഴി രേഖപ്പെടുത്താൻ പരാതിക്കാരന് വനം വകുപ്പ് നോട്ടീസ് അയച്ചു. ......
മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികൻ വിനായക് ദാമോദർ സവർക്കർക്കെതിരെ ലണ്ടനിലെ പ്രസംഗത്തിൽ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഫയൽ ചെയ്ത അപകീർത്തി കേസിൽ കോൺഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധി കുറ്റക്കാരനല്ലെന്ന് കോടതിയിൽ ബോധിപ്പിച്ചു. നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന് അഭിഭാഷകൻ മിലിന്ദ് പവാറാണ് രാഹുൽ ഗാന്ധിക്ക് വേണ്ടി പ്രത്യേക കോടതി ജഡ്ജി അമോൽ ഷിൻഡെക്ക് മുമ്പാകെ നിലപാട് അറിയിച്ചത്.
രാഹുൽ ഗാന്ധിയുടെ അപേക്ഷ പരിഗണിച്ചാണ് അഭിഭാഷകൻ വഴി മൊഴി രേഖപ്പെടുത്താൻ കോടതി അനുമതി നൽകിയത്. ......
കേരളത്തിന്റെ നിയമ രംഗത്ത് തന്റേതായ ഇടം നേടിയ ജസ്റ്റിസ് ഡോ. കെ. സുകുമാരൻ 95-ാം വയസ്സിലേക്ക് കടന്നു.......
തിരുവനന്തപുരം: കേരളത്തിലെ വിവിധ സർവകലാശാലകളിൽ നിലനിൽക്കുന്ന രാഷ്ട്രീയ തർക്കങ്ങളും ഭരണപരമായ പ്രതിസന്ധികളും ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ അനിശ്ചിതത്വത്തിലാക്കുന്നു. പുതിയ അഡ്മിഷൻ നടപടികൾ ഉൾപ്പെടെയുള്ള സുപ്രധാന കാര്യങ്ങൾ തടസ്സപ്പെട്ടതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആശങ്കയിലാണ്.
പ്രവർത്തനങ്ങൾ നിലച്ച് കേരള സർവകലാശാല
കേരള സർവകലാശാലയിൽ വൈസ് ചാൻസലറും (വി.സി) രജിസ്ട്രാറും തമ്മിലുള്ള തർക്കം കാരണം കഴിഞ്ഞ 10 ദിവസമായി ദൈനംദിന പ്രവർത്തനങ്ങൾ പൂർണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. ......

Thiruvananthapuram: A fresh political tempest has gripped the Congress party following senior leader Shashi Tharoor’s recent remarks hailing Prime Minister Narendra Modi as a “charismatic leader.” The comments, made during a seminar in London on ‘India 2047’, have triggered widespread discontent among party ranks, once again placing Tharoor at the centre of an ideological crossfire.
Addressing the event, Tharoor not only lauded the Modi government’s vision for a developed India by the centenary of independence but also endorsed the nation's shift from Nehruvian socialism to liberalization and globalization as a “welcome transformation.” He further acknowledged the growing sense of nationalism under the BJP regime, a statement seen by many in the Congress as lending indirect legitimacy to the ruling party's ideological framework.
This is not the first time Tharoor has stirred controversy within his party. He previously faced internal criticism for his candid writings on the Emergency, where he appeared to question the roles of Indira Gandhi and Sanjay Gandhi, prompting dismay among Congress traditionalists.
“Why Stay in a Party You Disagree With?” Asks Muraleedharan?
The backlash from Congress leaders has been swift and sharp. ......
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ പ്രസ്താവന പാർട്ടിയിൽ പുതിയ വിവാദങ്ങൾക്ക് വഴിതുറന്നു. ലണ്ടനിൽ നടന്ന ഒരു പരിപാടിയിൽ വെച്ച് മോദിയെ 'വ്യക്തിപ്രഭാവമുള്ള നേതാവ്' എന്ന് വിശേഷിപ്പിച്ചതാണ് പുതിയ വിവാദങ്ങൾക്ക് കാരണം. ......
ജയ്പൂർ: മൂന്ന് കുട്ടികളുണ്ടെന്ന കാരണത്താൽ 15 വർഷത്തെ സേവനത്തിന് ശേഷം ജോലിയിൽ നിന്ന് പിരിച്ചുവിട്ട സർക്കാർ ഉദ്യോഗസ്ഥന് രാജസ്ഥാൻ ഹൈക്കോടതി ആശ്വാസം നൽകി. ഈ നടപടി 'അങ്ങേയറ്റം നീതിരഹിതവും മനുഷ്യത്വരഹിതവുമാണ്' എന്ന് കോടതി നിരീക്ഷിച്ചു. ......
260 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാന ദുരന്തത്തിന്റെ കാരണം സംബന്ധിച്ച് നിർണായക കണ്ടെത്തൽ. വിമാനത്തിന്റെ എൻജിനിലേക്ക് ഇന്ധനം എത്തുന്നത് നിയന്ത്രിക്കുന്ന എൻജിൻ ഫ്യൂവൽ സ്വിച്ചുകൾ ഓഫായതാണ് ദുരന്തത്തിലേക്ക് നയിച്ചതെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്. ......
ന്യൂഡൽഹി: കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി ശ്രീഹരി സുകേഷിൻ്റെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി നാട്ടിലെത്തിക്കുന്നതിന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിൻ്റെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ. കെ.വി തോമസ് കത്തയച്ചു.
തദ്ദേശസ്ഥാപനങ്ങളിൽ നിന്നുള്ള അനുമതി ലഭ്യമാക്കുന്നതിനും ഡോക്യുമെൻ്റേഷൻ നടപടികൾ വേഗത്തിൽ പൂർത്തിയാക്കുന്നതിനും കാനഡയിൽ ഇന്ത്യയുടെ ആക്ടിംഗ് ഹൈ കമ്മീഷണർ ചിൻമയ് നായികിന് നിർദ്ദേശം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
മെഡിക്കൽ എക്സാമിനേഴ്സിൻ്റെ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങൾ വേഗത്തിലാക്കണമെന്ന് ആക്ടിംഗ് ഹൈ കമ്മീഷണർ ചിൻമയ് നായികിന് അയച്ച കത്തിൽ കെ.വി തോമസ് ആവശ്യപ്പെട്ടു. എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയാണ് ശ്രീഹരി സുകേഷ്. പ്രൊഫ. ......